
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോ ബോള്‍ഗാട്ടിയിലെ ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടതായി സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹോട്ടലിലേക്ക് പോകുന്നതും അധികം വൈകാതെ തിരിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. വെള്ള നിറത്തിലുള്ള കാറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 3.12 നാണ് ഷൈന്‍ പോയത്. നടന് ഓണ്‍ലൈന്‍ ടാക്സിയില്‍ ആണ് പോയതെന്നാണ് പോലീസ് പറയുന്നത്.
സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് ഇറങ്ങിയോടിയ നടൻ നേരെ പോയത് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്രഹോട്ടലിലാണെന്നാണ് ലഭിക്കുന്ന വിവരം. ഒരു ബൈക്കിലാണ് നടൻ ഹോട്ടലിലെത്തിയത്. അവിടെ ഷൈൻ മുറിയെടുത്തിരുന്നു എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഹോട്ടലില്‍ കുറച്ച് സമയം ചെലവഴിച്ചതിന് ശേഷം 3.12-ന് അവിടെനിന്ന് ഒരു കാറിലാണ് നടൻ പോകുന്നത്. ഇത് ഒരു ഓണ്‍ലൈന്‍ ടാക്സിയാണെന്നാണ് പോലീസ് പറയുന്നത്. ഇതിന് സമാനമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
കാര്‍ ഹോട്ടലിലെത്തുകയും പിന്നീട് വേഗത്തില്‍ മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം വാഹനങ്ങളുടെ നമ്പര്‍ ഹോട്ടലിലെ സിസിടിവികളില്‍ പതിയാതിരിക്കാന്‍ പ്രത്യേകശ്രദ്ധനല്കിയിട്ടുണ്ട്. ബോള്‍ഗാട്ടിയിലെ ഹോട്ടലിലേക്ക് വന്ന ബൈക്ക് ഗേറ്റിന് പുറത്താണ് നിര്‍ത്തിയത്. പിന്നീട് നടന്നാണ് നടന് ഹോട്ടലിലേക്ക് പോയത്. തിരിച്ച് ഓണ്‍ലൈന്‍ ടാക്സി വിളിച്ചപ്പോഴും വാഹനം ഹോട്ടലിന് പുറത്താണ് നിര്‍ത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ തന്നെ ഷൈന്‍ കൊച്ചി വിട്ടതായാണ് പോലീസ് സംഘം വ്യക്തമാക്കുന്നു. നടന് സംസ്ഥാനം തന്നെ വിട്ടിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. കൊച്ചിയിലും തൃശ്ശൂരിലും ഷൈന്‍ ഇല്ലെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ട്. അതേസമയം സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്നാണ് ചാടി കടന്നുകളഞ്ഞത്. ഹോട്ടലിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും വിൽപ്പനക്കാരനായ ഒരാൾ താമസിക്കുന്നുണ്ടെന്നുമുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു ബുധനാഴ്ച രാത്രി 10.40-ഓടെ പോലീസ് സംഘം ഹോട്ടലിലെത്തിയത്.
Content Highlights: shine tom chacko escapes police investigation
Published: 18 Apr 2025, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented