കണ്ണൂര്‍: രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടെന്ന ആരോപണം തള്ളി ഐഐസിസി വക്താവ് ഷമ മുഹമ്മദ്. അപകീര്‍ത്തിപ്പെടുത്താനുള്ള സിപിഎം നീക്കമാണ് നടക്കുന്നതെന്നും ഷമ മുഹമ്മദ് പറഞ്ഞു. 

To advertise here,

"2016 ഏപ്രിലിലാണ് ഈ വോട്ടര്‍ ഐഡി കിട്ടിയത്. അതിനു ശേഷം 2016 നിയമസഭ ഇലക്ഷനിലും 2019 ലോക്‌സഭ ഇലക്ഷനിലും 2020 കോര്‍പറേഷന്‍ ഇലക്ഷനിലും വോട്ട് ചെയ്തു. ഇന്നലെ വരെ പ്രശ്‌നമുണ്ടായിട്ടില്ല. പക്ഷെ രമേശ് ചെന്നിത്തല കള്ളവോട്ട് വിഷയമാക്കിയപ്പോഴാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്." ഷമ മുഹമ്മദ് തന്റെ വോട്ടർ ഐഡി ഉയർത്തി കാട്ടി ആരോപിച്ചു. 

"പയ്യന്നൂരും മട്ടന്നൂരും കൂത്ത്പറമ്പുമെല്ലാം അവര്‍ കള്ളവോട്ടാണ് ചെയ്യുന്നത്. എന്നിട്ടവര്‍ പറയുകയാണ് ഞങ്ങളാണ് കള്ളവോട്ട് ചെയ്യുന്നതെന്ന്." സിപിഎമ്മമിനെതിരേയും പിണറായി വിജയനെതിരേയും സംസാരിക്കുന്നതുകൊണ്ടാണ് ഇത്തരം കള്ളവോട്ട് ആരോപണം തനിക്കെതിരേ ഉന്നയിക്കുന്നതെന്നും ഷമ മുഹമ്മദ് കുറ്റപ്പെടുത്തി.

content highlights: Shama Muhammed On bogus votes controversy against her