കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരേ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ പ്രതിക്ക് പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. നേരത്തേ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊലപാതകക്കുറ്റം ചുമത്തിയിരുന്നില്ല. 

To advertise here,

അതിനിടെ തീവെപ്പുകേസില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍.ഐ.എ. സംഘം കോഴിക്കോട്ടെത്തി. ഡി.ഐ.ജി. കാളി രാജ് മഹേഷ് ഉള്‍പ്പെടെയുള്ള സംഘമാണ് ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിയത്.

കേസില്‍ ഷാരൂഖിനെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം 20 വരെയാണ് റിമാന്‍ഡ് കാലാവധി. വെള്ളിയാഴ്ച രാവിലെ മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളേജിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഡിസ്ചാര്‍ജ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റുന്ന പ്രതിയെ തിങ്കളാഴ്ച വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കും.