സന്നിധാനം: ശബരിമലയിലെ പതിനെട്ടാം പടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോയെടുത്ത സംഭവത്തിൽ എ.ഡി.ജി.പി. റിപ്പോര്‍ട്ട് തേടി. തിങ്കളാഴ്ചയാണ് വിവാദത്തിന് കാരണമായ ഫോട്ടോ എടുത്തതും പ്രചരിച്ചതും.
തിങ്കളാഴ്ച്ച സന്നിധാനം ചുമതലയൊഴിഞ്ഞ പോലീസുകാര്‍ പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞുനില്ക്കുന്ന ഫോട്ടോയെടുത്തതാണ് സംഭവം. സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ കെ.ഇ. ബൈജുവിനോടാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തേടിയത്.
സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പ്രചരിക്കുകയും വലിയ രീതിയില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ഉടൻതന്നെ റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് നിർദേശം
Content Highlights: Sabarimala police men photoshoot controversy
Published: 26 Nov 2024, 12:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented