കുളത്തൂപ്പുഴ: കല്ലുവെട്ടാംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിൽ കെ.എസ്.യു. കൂട്ടുകെട്ടിൽ എസ്.എഫ്.ഐ. ചെയർമാൻ സ്ഥാനം കരസ്ഥമാക്കി. എസ്.എഫ്.ഐ. അഞ്ച്, എ.ഐ.എസ്.എഫ്. അഞ്ച്, കെ.എസ്.യു. രണ്ട് എന്നിങ്ങനെയായിരുന്നു ക്ലാസ്‌ ലീഡർമാർ വിജയിച്ചത്.

To advertise here,

ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ മാഗസിൻ എഡിറ്റർ, കായികവേദി സെക്രട്ടറി സ്ഥാനങ്ങൾ നൽകിയാണ് കെ.എസ്.യു.വിനെ കൂടെക്കൂട്ടിയത്. വർഷങ്ങളായി എ.ഐ.എസ്.എഫ്. കൈവശംവെച്ചിരുന്ന സ്കൂൾ ചെയർമാൻ സ്ഥാനമാണ് എസ്.എഫ്.ഐ. പിടിച്ചെടുത്തത്. അവിശുദ്ധകൂട്ടുകെട്ടുകൾ രാഷ്ട്രീയമര്യാദയ്ക്ക് ചേർന്നതല്ലെന്നും ഇടതുപക്ഷത്തിന് മാനക്കേടാണെന്നും എ.ഐ.എസ്.എഫ്. ജില്ലാ പ്രസിഡൻറ് ഇ.കെ.സുധീർ ആരോപിച്ചു.