കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഡോ. സിസാ തോമസിന്റെ നിയമനത്തിന് ഹൈക്കോടതി സ്‌റ്റേ ഇല്ല. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സിസാ തോമസിനും കോടതി നോട്ടീസ് അയച്ചു.

To advertise here,

ഡിജിറ്റല്‍ സര്‍വകലാശാല കൂടാതെ നേരത്തെ സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തെയും ചോദ്യംചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സാങ്കേതിക സര്‍വകലാശാല വി.സി. നിയമനത്തിനും ഹൈക്കോടതിക്ക് സ്‌റ്റേ ലഭിച്ചിരുന്നില്ല. സാങ്കേതിക സര്‍വകലാശാലയുടെ മുന്‍ വി.സി.യും ഗവ. എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലുമായിരുന്നു സിസാ തോമസ്.