
കോഴിക്കോട്: ഓണ്‍ലൈന്‍ പഠനസൗകര്യം പൂര്‍ണമായും എത്തിക്കാനാവാത്തത് പരിഗണിച്ച് സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ പത്താംക്ലാസുകാര്‍ക്ക് ക്ലാസുകള്‍ തുടങ്ങാന്‍ ധാരണ. വിദ്യാര്‍ഥികളെ സെപ്തംബര്‍ ഒന്നാംതീയതി മുതല്‍ ഹോസ്റ്റലുകളില്‍ എത്തിച്ച് ക്ലാസുകള്‍ ആരംഭിക്കാനാണ് ബന്ധപ്പെട്ടവര്‍ ആവശ്യപ്പട്ടിട്ടുണ്ട്. കൃത്യമായി കോവിഡ് മാനദണ്ഡള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ തുടങ്ങുക.
സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ഥികളുടെ കോവിഡ് പരിശോധന നടത്താന്‍ അതാത് സ്‌കൂള്‍ സൂപ്രണ്ടുമാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രവേശന സമയത്ത് വിദ്യാര്‍ഥികള്‍ക്ക് പുറമെ സ്‌കൂള്‍ ജീവനക്കാരോടും കോവിഡ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് ഈ മാസം ഒമ്പതാം തീയതി ഇറക്കിയ ഉത്തരവിലാണ് സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിലവില്‍ പ്ലസ്ടുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പ്ലസ് വണ്‍ പരീക്ഷ എഴുതാനായിട്ടില്ല. പ്ലസ് വണ്‍ പരീക്ഷ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ ഹോസ്റ്റലുകളിലെത്തിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഈ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകര്‍ സ്‌കൂളുകളിലെത്തുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥികളെ കൂടെ എത്തിച്ചാല്‍ അവര്‍ക്ക് കൂടി ക്ലാസുകള്‍ പറഞ്ഞുകൊടുക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നത്. റെയ്ഞ്ച് പ്രശ്‌നവും ഡിജിറ്റല്‍ സൗകര്യവുമില്ലാത്തവര്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടുകയുമില്ല. പക്ഷെ കോവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിലും ആശങ്കയുണ്ട്.
Published: 27 Aug 2021, 05:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented