മലപ്പുറം: സ്‌കൂളിനടുത്തുള്ള പലചരക്കുകടയിലും പച്ചക്കറിക്കടയിലും കടംപറഞ്ഞ് നാണംകെടുന്ന അവസ്ഥയിലാണ് പ്രൈമറി സ്‌കൂള്‍ പ്രഥമാധ്യാപകര്‍. മൂന്നുമാസമായി കുടിശ്ശികയാണ് ഉച്ചഭക്ഷണത്തുക. പലരും മാനംരക്ഷിക്കാന്‍ സ്വന്തംകൈയില്‍നിന്ന് പണം നല്‍കുകയാണ്.
ഓഗസ്റ്റില്‍ പുതിയ മെനു പ്രഖ്യാപിച്ചശേഷം സ്‌കൂളുകള്‍ക്ക് ഉച്ചഭക്ഷണത്തുക നല്‍കിയിട്ടേയില്ല. എല്‍പിയില്‍ ഒരുകുട്ടിക്ക് 6.78 രൂപയും യുപിയില്‍ പത്ത് രൂപയ്ക്കുമുകളിലുമാണ് ഫണ്ട് അനുവദിക്കുന്നത്. ഇതില്‍ 60:40 എന്ന ക്രമത്തിലാണ് കേന്ദ്ര -സംസ്ഥാന വിഹിതം. ഇതനുസരിച്ച് 30 ദിവസത്തെ മെനു വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയിരുന്നു. പച്ചക്കറി ബിരിയാണി, തക്കാളിച്ചോറ്, നാരങ്ങാച്ചോറ്, വെജ് ഫ്രൈഡ്റൈസ് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് വിഭവപ്പട്ടിക. എന്നാല്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ തുക കുടിശ്ശികയാണ്. കേന്ദ്രത്തില്‍നിന്ന് ഫണ്ടു വരാത്തതാണ് കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സംസ്ഥാനസര്‍ക്കാര്‍ പോഷകാഹാരഫണ്ട് ഇനത്തില്‍ ഒരു കുട്ടിക്ക് ആഴ്ചയില്‍ 20 രൂപ നല്‍കാറുണ്ട്. മാസത്തില്‍ എട്ടുതവണ പാലും നാലുതവണ മുട്ടയും ഇതുപയോഗിച്ചു നല്‍കണം. ഈ ഫണ്ടും രണ്ടുമാസമായി കിട്ടിയിട്ടില്ല.
പല സ്‌കൂളുകളും പാലുവാങ്ങുന്നത് മില്‍മയില്‍നിന്നായതിനാല്‍ അവരുമായുള്ള ധാരണപ്രകാരം സര്‍ക്കാരില്‍നിന്ന് പണംകിട്ടിയിട്ട് കടംവീട്ടിയാല്‍ മതി. എന്നാല്‍ പാചകവാതകത്തിനും മുട്ടയ്ക്കുമെല്ലാം ഉടന്‍തന്നെ പണം നല്‍കണം. അറുനൂറോ എഴുനൂറോ കുട്ടികളുള്ള ഒരു സ്‌കൂളിന് ഒരുമാസം ഒരുലക്ഷം രൂപയെങ്കിലും പാചകച്ചെലവ് വരും. ഇതിനുവേണ്ട സാധനങ്ങള്‍ വാങ്ങുന്ന പച്ചക്കറി -പലചരക്കുകടകളിലാണ് അധ്യാപകര്‍ കടംപറഞ്ഞ് മാനംകെടുന്നത്.
മാസാവസാനമെങ്കിലും പണംനല്‍കിയില്ലെങ്കില്‍ ഇത്തരം കച്ചവടക്കാര്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല. അഡ്വാന്‍സായി നല്‍കേണ്ട ഫണ്ടാണ് ഇപ്പോള്‍ മൂന്നുമാസമായി മുടങ്ങിക്കിടക്കുന്നത്. എട്ടാംക്ലാസുവരെയുള്ളവര്‍ക്കാണ് ഇപ്പോള്‍ ഉച്ചഭക്ഷണം നല്‍കുന്നത്.
Content Highlights: Primary school headmasters in Malappuram are facing humiliation, borrowing money for mid-day meals due to a 3-month delay in funds. Many pay from their own pockets.
Published: 06 Nov 2025, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented