കിളിമാനൂര്‍: തിരുവനന്തപുരം കിളിമാനൂരില്‍ രണ്ടാംക്ലാസുകാരി ബസ് കയറി മരിക്കാന്‍ ഇടയായ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്കൂള്‍ബസില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ റോഡില്‍ കിടന്ന കേബിളില്‍ കാല് കുരുങ്ങിയാണ് കുട്ടി ബസിനടിയിലേക്ക് വീണത്. മടവൂര്‍ ഗവ. എല്‍.പി.എസിലെ വിദ്യാര്‍ഥിനി കൃഷ്ണേന്ദു (7) ആണ് മരിച്ചത്.
മടവൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപം പുളിമൂട് റോഡ് എം.എസ്. ഭവനില്‍ ആര്. മണികണ്ഠനാചാരി - ശരണ്യ ദമ്പതിമാരുടെ മകളാണ്. വെള്ളിയാഴ്ച വൈകീട്ട് 4.15-നായിരുന്നു സംഭവം. കുട്ടിയുടെ വീടിനു മുന്നിലായിരുന്നു അപകടം നടന്നത്. കുട്ടികളെ ഇറക്കിയ ശേഷം ബസ് മുന്നോട്ടുപോകുമ്പോഴായിരുന്നു അപകടം. റോഡരികില്‍ ഇറങ്ങിയ കുട്ടി, വീട്ടില്‍ ആളില്ലാത്തതിനാല്‍ അടുത്ത വീട്ടിലേക്കു പോകുകയായിരുന്നു.
ഈ സമയം, റോഡിന്റെ വശത്ത് ചുറ്റിയിട്ട നിലയില്‍ കിടന്ന കേബിളില്‍ കാല് ഉടക്കി കൃഷ്ണേന്ദു പിന്നിലേക്കു തെറിച്ചുവീണു. അതേസമയം, കുട്ടി വീണതറിയാതെ മുന്നോട്ടെടുത്ത ബസിന്റെ ഇടതുവശത്തെ ചക്രങ്ങള്ക്കിടയില്പ്പെട്ടാണ് അപകടമുണ്ടായത്. കുട്ടിയെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരന്: കൃഷ്ണനുണ്ണി.
Content Highlights: school bus ran over kid died in kilimanoor thiruvananthapuram
Published: 11 Jan 2025, 11:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented