കൊല്ലം: നിലമേലില്‍ സ്കൂള്‍ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കിളിമാനൂര്‍ പാപ്പാല വിദ്യാജ്യോതി സ്കൂളിലെ ബസാണ് റോഡരികിലെ താഴ്ചയിലേക്ക് പതിച്ച് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
22 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവറടക്കം സാരമായി പരിക്കേറ്റ നാലുപേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 കുട്ടികളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും ഒൻപത് കുട്ടികളെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
തിങ്കളാഴ്ച ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ഥികളുമായി യാത്രതിരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. കയറ്റംകയറി വരുമ്പോൾ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന വാഹനത്തിന് സൈഡ് നല്‍കാനായി ബസ് ഒതുക്കിയപ്പോഴാണ് പിറകോട്ടുരുണ്ട് ഇരുപതടിയോളം താഴ്ചയിലേക്ക് പതിച്ചത്. ഒരു മരത്തിലിടിച്ചാണ് ബസ് നിന്നത്. മോട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബസ് പരിശോധിച്ചു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചു.
Content Highlights: School Bus Accident in Nilamel, Kollam, India: Students Injured, Driver Hospitalized
Published: 15 Sept 2025, 03:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented