ചാലക്കുടി: തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പോട്ടയിൽ സ്കൂൾബസ് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു. ആളൂർ സെന്റ് ജോസഫ് സ്കൂളിലെ കുട്ടികളുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇരുപതോളം കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അപകടസമയത്ത് വാഹനത്തിൽ നാൽപ്പത്തഞ്ചോളം കുട്ടികൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ബസ് കനാലിലേക്ക് മറിഞ്ഞ ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാരും പരിസരവാസികളും ചേർന്ന് കുട്ടികളെ വാഹനത്തിൽനിന്ന് പുറത്തെടുത്തെടുത്തതിനാൽ വൻ ദുരന്തം ഒഴിവായി.
അഗ്നിരക്ഷാസേനയും സ്കൂബാഡ്രൈവേഴ്സും സ്ഥലത്തെത്തി വിശദമായ തിരച്ചിൽ നടത്തി. കനാലിൽ വീണ ബസ് ഉയർത്താനുള്ള ശ്രമങ്ങൾ സ്ഥലത്ത് പുരോഗമിക്കുകയാണ്.
Content Highlights: School bus carrying 40 students overturned into a canal in Potta, Chalakudy., Approximately 10 students sustained non-life-threatening injuries., Injured students were admitted to a private hospital in Chalakudy., Local residents conducted immediate rescue operations to save the children.
Published: 06 Aug 2026, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented