തിരുവനന്തപുരം: ആറ്റിങ്ങല്‍ ആനച്ചലില്‍ സ്കൂള്‍ ബസ് ഓടയിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കുട്ടികളെ വീടുകളില്‍ തിരികെ കൊണ്ടുവിടാനായി പോകുകയായിരുന്ന സ്കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ആനച്ചല്‍ ജംഗ്ഷനില്‍ നിന്ന് ഇറക്കം ഇറങ്ങുമ്പോള്‍ എതിരെ വന്ന സ്വകാര്യ ബസ്സിന് സൈഡ് കൊടുക്കുന്നതിനിടയില്‍ സ്വകാര്യ ബസ്സിന്റെ പിന്‍ഭാഗം സ്കൂള്‍ ബസ്സില്‍ തട്ടുകയായിരുന്നു. പിന്നാലെ സ്കൂള്‍ ബസ് റോഡിന് സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. ഒരു വിദ്യാര്‍ത്ഥിക്ക് അപകടത്തില്‍ പരിക്കേറ്റു. ഏഴു കുട്ടികള്‍ ബസ്സില്‍ ഉണ്ടായിരുന്നു. വെഞ്ഞാറമൂട് ജ്യോതിസ്സ് സ്കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
Content Highlights: School bus carrying students to homes overturns into a drain in Attingal`s Aanachal after a collision with a private bus. One student injured. Click for details.
Published: 18 Nov 2025, 05:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented