കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത. അനിസ്ലാമികമായ ആചാരങ്ങളും ഇതരമതസ്തരുടെ ആചാരങ്ങളും വർജ്ജിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. സമസ്ത മുശാവറ യോഗത്തിലാണ് നിലവിളക്ക് വിവാദം ചർച്ചയായത്.

To advertise here,

പേരാമ്പ്രയിൽ ഒരു സ്വകാര്യ ചടങ്ങാണ് ഫാത്തിമ തഹ്ലിയ എംഎൽഎ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. ഇതാണ് വിവാദത്തിന് വഴിവെച്ചത്. സാമൂഹിക മാധ്യമങ്ങളിൽ ഇത് ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിലാണ് ഇപ്പോൾ സമസ്ത തിരുത്തുമായി രംഗത്തെത്തിയിരിക്കുന്നത്.