ചേർത്തല: എസ്.എൻ.ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗവും ചേർത്തല വാരനാട് ദേവസ്വം ട്രഷററുമായ, ചേർത്തല വയലാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പാണ്ടിക്കരിയിൽ പി.എൻ.നടരാജൻ (93) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി എസ്.എൻ.ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗമാണ്. വാരനാട് ദേവസ്വം സെക്രട്ടറി, ആക്ടിംഗ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ അര നൂറ്റാണ്ടിലേറെ സേവനമനുഷ്ടിച്ചിട്ടുണ്ട്.

To advertise here,

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ മുഖ്യ സംഘാടകനായിരുന്നു. എസ്.എൻ.ഡി.പി.യോഗം വയലാർ ശാഖായോഗം പ്രസിഡന്റ്, ചേർത്തല സഹകരണ അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, വയലാർ രാമവർമ്മ മെമ്മോറിയൽ സ്‌കൂൾ നവീകരണ കമ്മിറ്റി ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കുസുമാംബിക. മക്കൾ: ജസ്സി, സ്മിത, പരേതയായ ബിന്ദു. മരുമക്കൾ: സുധാകരൻ, പ്രതാപൻ, കിഷോർ. സംസ്‌കാരം വെള്ളിയാഴ്ച വയലാർ പാണ്ടിക്കരി വീട്ടുവളപ്പിൽ.