ആലപ്പുഴ: വിഎസ് ഉണ്ടായിരുന്നെങ്കിൽ ഒറ്റുകാരെ വെറുതെ വിടില്ലായിരുന്നുവെന്ന് സജി ചെറിയാൻ എംഎൽഎ. പാർട്ടിയെ ഒറ്റുകൊടുക്കാൻ നോക്കുന്ന വഞ്ചകരുടെ മുഖത്തുനോക്കി ധിക്കാരത്തോടെ സംസാരിക്കുമായിരുന്നു വിഎസ്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നുവെന്നും അദ്ദേഹം ആലപ്പുഴയിൽ വിഎസ് അനുസ്മരണ പരിപാടിയിൽ പറഞ്ഞു.

To advertise here,

ഇന്ന് പാർട്ടിയുള്ള എല്ലാ നേതാക്കളേയും പാർട്ടിയിലേക്ക് കൊണ്ടുവന്നതും വളർത്തിയതും വിഎസ്സാണ്. അദ്ദേഹം വിടപറഞ്ഞ ഒരുവർഷം വലിയ പ്രതിസന്ധികളിലൂടെയാണ് പാർട്ടി കടന്നുപോയത്. ആ പ്രയാസത്തിലാണ് നമ്മൾ ചരമവാർഷികം ആചരിക്കുന്നതും.

വിഎസ്സിന്റെ അഭാവം ആലപ്പുഴയിലേയും കേരളത്തിലേയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്. വിഎസ്സിന്റെ പാതയിലൂടെ നാം സഞ്ചരിക്കണം. ആലപ്പുഴയുടെ മണ്ണിൽ എന്തെങ്കിലും കുറവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.