പെരുവ : മൂർക്കാട്ടിൽപ്പടി കെ.പി.പി.എൽ റോഡിൽ റോഡിനു സൈഡിൽ കട്ടിംഗിനു മുകളിൽ നിന്ന കൂറ്റൻ മരം റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. ആ സമയം അതുവഴി കടന്നുപോയ സ്ലീജു പുളിക്കുഴിയും , ബിജു ചെണ്ണമ്പിള്ളി എന്നിവർ വെള്ളൂർ പോലീസിൽ വിവരമറിയിക്കുകയും എ.എസ് .ഐ പി.എസ് . ഷൈൻ അഖിൽ ദാസ് എന്നിവർ സ്ഥലത്തെത്തി അറിയിച്ചതനുസരിച്ചു ഉടൻ തന്നെ കടുത്തുരുത്തി ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി. രാത്രി പത്തരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.സംഭവമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജു ബെഞ്ചമിൻ, ജസ്റ്റി വർഗീസ്, ജിതു കരിമാടത്ത് എന്നിവർ സ്ഥലത്തെത്തി.ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ എഫ്. വിനോദ്, അരുൺ മോഹൻ, അർജുൻ, മുജീബ്, അശ്വിൻ, ശ്യാം എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

To advertise here,