ചെങ്ങന്നൂർ: പത്തനംതിട്ട മല്ലപ്പള്ളിയിൽ വിവാദമായ ഭരണഘടനാപ്രസംഗം നടത്തുമ്പോൾ ഒറ്റുകാരൻ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ലെന്ന് സജി ചെറിയാൻ എം.എൽ.എ.. വെൺമണിയിൽ ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുടെ പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം പഠിച്ചതുകൊണ്ട് എന്താണു പറയേണ്ടതെന്നറിയാം. രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാല്പതോ പേരേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ഒറ്റുകാരനും അവിടെയുണ്ടായിരുന്നു. അന്നു പ്രസംഗിച്ചതു നന്നായി. അതിനുശേഷം പലരും ഭരണഘടനാപുസ്തകം വാങ്ങി. ചിലർ അതുയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു. മറ്റാരെക്കാളും ഭരണഘടനയെ താൻ ഇഷ്ടപ്പെടുന്നു. ഭരണഘടനയിലൂന്നിവേണം ജനാധിപത്യ-മതേതര സംവിധാനത്തെ നിലനിർത്താൻ. അതിനു ശോഷണം വരരുത്. അതു വരാതിരിക്കാൻ അഭിപ്രായം പറയും. നാടൻഭാഷയിൽ വർത്തമാനം പറയുന്നത് സാഹിത്യം അറിയാത്തതു കൊണ്ടാണ്. താൻ സൈദ്ധാന്തികനല്ലെന്നും സജി ചെറിയാൻ പറഞ്ഞു.
Content Highlights: Saji Cheriyan claims he was unaware of an informant during his controversial speech., The MLA maintains that his speech was delivered at a small political gathering., Cheriyan asserts his respect for the Constitution and democratic values., He suggests his speech encouraged more people to read the Constitution.
Published: 28 Jun 2026, 09:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented