ഇത്തരം ഉത്പന്നങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന് പറഞ്ഞു.

തിരുവനന്തപുരം: വ്യാജഫെയ്‌സ് ക്രീമും ലിപ്സ്റ്റിക്കും മറ്റുമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കാൻ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നടപ്പിലാക്കിയ സഹജം സുന്ദരം പദ്ധതി സ്‌കൂൾ കുട്ടികളിലേക്കുമെത്തുന്നു.
യു.പി ക്ലാസ് മുതലുള്ള കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കും.
മുതിർന്ന വിദ്യാർഥികളെയും അധ്യാപകരെയും വൊളന്റിയർമാരാക്കും. ഇവർക്ക് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പരിശീലനം നൽകും. സൗന്ദര്യ വർധക ഉത്പന്നങ്ങളുടെ അപകടം വ്യക്തമാക്കുന്ന ലഘുലേഖ
സ്‌കൂളുകളിലെത്തിക്കും.
ഇത്തരം വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും നിർദേശിക്കുമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഡോ. കെ. സുജിത്ത്കുമാർ പറഞ്ഞു.
വിജിലൻസുമായിചേർന്ന് പ്രവർത്തിക്കും- മന്ത്രി കെ. മുരളീധരൻ
മാരകരോഗങ്ങൾക്ക് കാരണമാകുന്ന സൗന്ദര്യവർധക ക്രീമുകൾ ഉത്പാദിപ്പിക്കുന്ന കമ്പനികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ആരോഗ്യവകുപ്പും വിജിലൻസും ഒന്നിച്ചുപ്രവർത്തിക്കും. ഇത്തരം ഉത്പന്നങ്ങൾ കർശനമായി നിയന്ത്രിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു.
Published: 25 Nov 2026, 04:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented