പാലക്കാട്: ഷാഫി പറമ്പിലിനെ കുറിച്ച് പരസ്യമായ വിവാദപ്രസ്താവനകൾ നടത്തിയ രാജ്‌മോഹൻ ഉണ്ണിത്താനെതിരേ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എംപിക്ക് നെല്ലിക്കാത്തളം വെയ്ക്കാനാണെന്നുപറഞ്ഞ് പാലക്കാട്ടുനിന്നുള്ള കോൺഗ്രസ് പ്രവർത്തകർ ഒരു പെട്ടി നെല്ലി അദ്ദേഹത്തിന്റെ പേരിൽ പാഴ്‌സൽ അയച്ചു. പാലക്കാട് വണ്ടാഴി പഞ്ചായത്തിൽ നിന്നുള്ള പ്രവർത്തകരാണ് പാഴ്‌സലിന് പിന്നിൽ. ഷാഫിക്കെതിരെയുള്ള ഉണ്ണിത്താന്റെ പ്രതികരണങ്ങളാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.
‘കാസർകോട് ജില്ലയിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ വിയർപ്പാണ് നിങ്ങളുടെ എം.പി. സ്ഥാനം. അത് നിങ്ങൾ മറക്കണ്ട. ഷാഫി പറമ്പിലിന്റെ ജനപിന്തുണ കണ്ട് നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു. അതുകൊണ്ട് നിങ്ങൾ ദിവസവും മൂന്നുനേരം നെല്ലിക്കാതടം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു’ എന്ന കുറിപ്പിനൊപ്പമാണ് നെല്ലിക്ക പാഴ്‌സൽ അയച്ചിരിക്കുന്നത്.
കണ്ണൂരിൽ ഷാഫി പറമ്പിലിന് പിന്തുണയർപ്പിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഈ പുതിയ പ്രതിഷേധം അരങ്ങേറിയിരിക്കുന്നത്. പാർട്ടിക്കുള്ളിലെ ഈ ആഭ്യന്തര ഭിന്നത കോൺഗ്രസിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Content Highlights: Palakkad Congress workers protested against Rajmohan Unnithan for his public statements., Workers sent a parcel of gooseberries with a sarcastic note regarding his mental state., The protest was triggered by Unnithan's remarks against Shafi Parambil amid internal party friction.
Published: 26 Nov 2026, 02:14 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented