ശബരിമല: ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനുസമീപം നിര്‍മാല്യത്തില്‍ സതി (60) ആണ് മരിച്ചത്. മലകയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ വെച്ച് സതി കുഴഞ്ഞുവീഴുകയായിരുന്നു. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ദര്‍ശനത്തിനെത്തിയതായിരുന്നു സതി.
ശബരിമലയിൽ ചൊവ്വാഴ്ച കനത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം ക്യൂനിന്നശേഷമാണ് ഭക്തര്‍ക്ക് ദർശനത്തിന് അവസരം ലഭിക്കുന്നത്. പമ്പയില്‍നിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തര്‍ നടപ്പന്തലിന് മുകളിലെത്തുന്നത്. കനത്ത തിരക്കിനിടെ കുടിവെള്ളം പോലും ലഭിക്കാതെ നിരവധി ഭക്തർ കുഴഞ്ഞുവീണതായി റിപ്പോർട്ടുണ്ട്.
Content Highlights: 60-year-old woman from Kozhikode, Sathi, collapsed and died at Appachimedu in Sabarimala while on a pilgrimage with her family.
Published: 18 Nov 2025, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented