അടൂർ: പൂവൻകോഴി കൂവുന്നത് ശല്യമാണെന്ന പരാതിയിൽ അതിന്റെ കൂടുമാറ്റാൻ ആർ.ഡി.ഒ.യുടെ ഉത്തരവ്. അടൂർ പള്ളിക്കൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അയൽവാസി കൊച്ചുതറയിൽ അനിൽകുമാറിന്റെ വീടിന് മുകൾനിലയിലെ കോഴിക്കൂട് മാറ്റണമെന്നാണ് അടൂർ ആർ.ഡി.ഒ. ബി.രാധാകൃഷ്ണൻ ഉത്തരവിട്ടത്.

To advertise here,

പുലർച്ചെ മൂന്നുമുതൽ പൂവൻകോഴി കൂവുന്നതിനാൽ സ്വൈര്യജീവിതത്തിന് തടസ്സമുണ്ടെന്ന് കാണിച്ച് രാധാകൃഷ്ണക്കുറുപ്പ് പരാതി നൽകുകയായിരുന്നു. ഇരുകൂട്ടരെയും കേട്ട ആർ.ഡി.ഒ. സ്ഥലപരിശോധനയും നടത്തി.

വാർധക്യത്തിന്റെ പ്രശ്നങ്ങളുള്ള, രോഗികൂടിയായ പരാതിക്കാരന് രാത്രിയിൽ സ്വസ്ഥമായി ഉറങ്ങുന്നതിന് ഈ കൂവൽ തടസ്സം ഉണ്ടാക്കുന്നതായി ബോധ്യപ്പെട്ടു. കോഴിക്കൂട് അനിൽകുമാറിന്റെ വീടിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റണമെന്നും ഉത്തരവിലുണ്ട്. 14 ദിവസത്തിനുള്ളിൽ ഇത് നടപ്പാക്കണം.