
റോഡ് നാമകരണം ചെയ്യുന്ന ചടങ്ങിൽ നിന്നും | ഫോട്ടോ: സാജൻ വി നമ്പ്യാർ | മാതൃഭൂമി
കോഴിക്കോട്: കോഴിക്കോട് കല്ലായ് പുഷ്പ ജങ്ഷന്‍ മുതൽ ആനിഹാൾ ജങ്ഷന്‍ വരെയുള്ള റോഡ് ഇനി പി.വി.ജി റോഡ് എന്ന് അറിയപ്പെടും. മാതൃഭൂമി മുൻ ഡയറക്ടറും പ്രമുഖ സിനിമ നിർമ്മാതാവുമായിരുന്ന പി.വി. ഗംഗാധരന്റെ സ്മരണാർഥം സ്പീക്കർ എ.എൻ ഷംസീറാണ് റോഡ് നാമകരണം ചെയ്തത്. കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീനാഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മാതൃഭൂമി ചെയർമാൻ ആന്റ് മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ്‌കുമാർ, മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി നിധീഷ്, പിവി ഗംഗാധരന്റെ ഭാര്യ ഷെറിൻ ഗംഗാധരൻ മക്കളായ ഷെർഗ, ഷെനൂഗ, ഷെഗ്ന തുടങ്ങിയവർ പങ്കെടുത്തു.
ഇതോടൊപ്പം കോഴിക്കോട് ടൗൺഹാളിൽ പി.വി ഗംഗാധരന്റെ ഫോട്ടോയും സ്പീക്കർ അനാച്ഛാദനം ചെയ്തു. സിനിമ, സമൂഹ്യപ്രവർത്തനം, രാഷ്ട്രീയം എന്നീ മൂന്ന് കാര്യങ്ങൾ ചേർന്നാൽ പിവിജിയായി. സമൂഹത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ ഒരാൾ മരിച്ചാൽ സമൂഹം ഉള്ളിടത്തോളം സ്മരിക്കപ്പെടും എന്നതിന് ഉദാഹരണമാണ് ഈ ചടങ്ങെന്ന് സ്പീക്കർ പറഞ്ഞു.
ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട് പിവി ഗംഗാധരനെ അനുസ്മരിച്ചു. മലയാള സിനിമയ്ക്ക് കോഴിക്കോടിൻ്റെ ശബ്ദമായിരുന്നു പിവിജി. അനുകരിക്കാൻ ആവാത്ത വ്യക്തിത്വമാണ് അദ്ദേഹം. എന്നെക്കാൾ ചെറിയ ഒരാൾ ഈ ഭൂമിയിൽ ഇല്ല എന്ന് കരുതിയ ഒരാളായിരുന്നു പിവിജി. ഗൃഹലക്ഷ്മിയുടെ ബാനറിൽ ഒരു സിനിമ ചെയ്യുക എന്നത് ഒരു അനുഗ്രഹമാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.
പിവി ഗംഗാധരന്റെ പേരിൽ നൽകുന്ന കൈത്താങ്ങ് പുരസ്‌കാരം സംവിധായകൻ സത്യൻ അന്തിക്കാടിൽ നിന്നും അഭിനേതാവ് രാജൻ പാടൂർ ഏറ്റുവാങ്ങി. ഡി സി സി പ്രസിഡന്റ് പ്രവീൺ കുമാർ, ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം സി കെ പത്മനാഭൻ , വികെസി റസാക്ക് എന്നിവരും ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പങ്കാളികളായി
Content Highlights: Road from Puspha junction to anniehall junction named after P.V Ganghadharan
Published: 04 Oct 2025, 06:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented