
കൊച്ചി: ലഹരിപദാർഥങ്ങൾ ഉപേക്ഷിച്ച് ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഓരോരുത്തരും ശ്രമിക്കണമെന്ന് ചലച്ചിത്ര താരം രഞ്ജിത്ത് സജീവ്. ലഹരിക്കെതിരേ മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിച്ച മോട്ടോർ ബൈക്ക് റാലി റൈഡ് എഗൈൻസ്റ്റ് ഡ്രഗ്‌സ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമും ആസ്റ്റർ മെഡ്സിറ്റിയും ചേർന്ന് ലുലുമാളുമായി സഹകരിച്ചാണ് റാലി സംഘടിപ്പിച്ചത്. സ്പൈസ് കോസ്റ്റ് ഹാർലി ഡേവിഡ്‌സൺ ക്ലബ് അംഗങ്ങൾ പങ്കെടുത്ത റാലി മാതൃഭൂമി മഞ്ഞുമ്മൽ ഓഫീസിൽ നിന്നാരംഭിച്ച് ഇടപ്പള്ളി ലുലുമാളിൽ അവസാനിച്ചു. നൂറോളം റൈഡർമാരാണ് ബൈക്ക് റാലിയുടെ ഭാഗമായത്.
'ലഹരി പദാർഥങ്ങൾ ഉപേക്ഷിക്കുകയും ശാരീരികവും മാനസികവുമായി ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ ഒരു നടൻ എന്ന രീതിയിൽ എനിക്ക് നന്നായി പെർഫോം ചെയ്യാൻ സാധിക്കുകയുള്ളൂ. നമ്മുടെ ആരോഗ്യത്തെ നമ്മൾ തന്നെ കാത്തുസൂക്ഷിക്കണം. ഇക്കാര്യം തന്നെയാണ് ഇന്നത്തെ യുവതലമുറയിലുള്ളവരോടും പറയാനുള്ളത്', നടൻ രഞ്ജിത്ത് സജീവ് പറഞ്ഞു.

ബൈക്ക് റാലിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശവും ആസ്റ്റർ മെഡ്സിറ്റി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പും ലുലു മാളിൽ നടന്നു.
കൊച്ചിയിൽ നിന്നാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇന്ന് ഏറ്റവും കൂടുതൽ വാർത്തകൾ വരുന്നത്. ഈ സമയത്ത് ലഹരിക്കെതിരേ പോരാടേണ്ടത് നമ്മുടെ കടമയാണെന്ന് ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ. ബി. സ്വരാജ് പറഞ്ഞു. ഇന്നത്തെ തലമുറയിൽപ്പെട്ടവർ വിവിധ തരത്തിലുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരേയുള്ള പോരാട്ടത്തിൽ പങ്കാളികളാവുകയെന്നത് തങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് ആസ്റ്റർ മെഡ്സിറ്റി സിഒഒ ഡോ. ഷുഹൈബ് കാദർ പറഞ്ഞു.
യുണൈറ്റഡ് കിങ്ഡം ഓഫ് കേരള സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ലുലുമാളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയുടെ സംവിധായകന്‍ അരുണ്‍ വൈഗ, അഭിനേതാക്കളായ സാരംഗി ശ്യാം, ബിലാല്‍ മൂസി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ആസ്റ്റർ മെഡ്സിറ്റി പൾമോണോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.പ്രവീൺ വത്സലൻ, ലുലു ഇന്റർനാഷണൽ ഷോപ്പിങ് മാൾ ജനറൽ മാനേജർ വിഷ്ണു ആർ. നാഥ്, കളമശ്ശേരി നഗരസഭാധ്യക്ഷ സീമാകണ്ണൻ, മാതൃഭൂമി മീഡിയ സൊല്യൂഷൻസ് ഹെഡ് എസ് നവീൻ, മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജർ ഐശ്വര്യദാസ്, ന്യൂസ് എഡിറ്റർ എസ് പ്രകാശ്, ഡിജിറ്റൽ മീഡിയ സൊല്യൂഷൻസ് ലീഡ് ദീപ്തി എസ് പിള്ള തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: ride against drugs mathrubhumi dot com bike rally
Published: 31 May 2025, 07:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented