തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന് നേരെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ വിമര്‍ശനം സദ്ദുദേശ്യപരമായിരുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

To advertise here,

പി.ജെ കുര്യന്‍ മുതിര്‍ന്ന നേതാവാണ്, അദ്ദേഹം ഉപദേശരൂപേണയാണ് കാര്യങ്ങള്‍ പറഞ്ഞത്. അത് ആരെയും കുറ്റപ്പെടുത്തിയതല്ല. പ്രവര്‍ത്തനരംഗത്ത് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും സജീവമാകണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പി.ജെ കുര്യന്‍ പറഞ്ഞ നല്ലകാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും പരിശോധിച്ച് നടപ്പാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വേദിയിലിരിക്കെയായിരുന്നു കഴിഞ്ഞദിവസം പി.ജെ. കുര്യൻ കടുത്ത വിമർശനം ഉന്നയിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷന്മാരെ ടി.വി ചര്‍ച്ചകളില്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂവെന്ന് വിമര്‍ശിച്ച പി.ജെ കുര്യന്‍, എസ്എഫ്‌ഐ ക്ഷുഭിതയൗവ്വനത്തെ കൂടെ നിര്‍ത്തുകയാണെന്നും പറഞ്ഞിരുന്നു.