ഹരിപ്പാട്: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’വുമായി ബന്ധപ്പെട്ട എൽ.ഡി.എഫ്. ഭരണകാലത്തെ റിപ്പോർട്ട് എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ തിരുത്തിയതായി പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി.) പ്രാഥമിക റിപ്പോർട്ടിലില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഹരിപ്പാട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹമിതു പറഞ്ഞത്.
‘രക്ഷാപ്രവർത്തന’വുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എസ്.ഐ.ടി. റിപ്പോർട്ടിലുള്ളത്. പോലീസുകാരുടെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അതനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഡി.ജി.പി. സസ്പെൻഡു ചെയ്തിട്ടുണ്ട്. എസ്.ഐ.ടി. റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങളിൽ നടപടി സ്വീകരിക്കാൻ ആഭ്യന്തരവകുപ്പിനോ ഡി.ജി.പി.ക്കോ കഴിയില്ല. എ.ഡി.ജി.പി. റിപ്പോർട്ട് തിരുത്തിയതായി നമ്മൾ കേൾക്കുന്ന കാര്യങ്ങളാണ്. എസ്.ഐ.ടി. അക്കാര്യം പറയുന്നില്ല. അന്തിമ റിപ്പോർട്ടിൽ അത്തരം കാര്യങ്ങളുണ്ടെങ്കിൽ അപ്പോൾ നോക്കാമെന്നും ചെന്നിത്തല പറഞ്ഞു.
കേസിൽ തുടർ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണസംഘത്തിന് അവകാശമുണ്ട്. മന്ത്രിസഭയാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. അത്ര ഗൗരവത്തോടെയാണ് സർക്കാർ ഈ വിഷയത്തെ കാണുന്നത്.
ആലപ്പുഴ എം.എൽ.എ. എ.ഡി. തോമസിനെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസിനെയും അതിക്രൂരമായാണ് ആക്രമിച്ചതെന്ന് ഹരിപ്പാട്ടെ സ്വീകരണ സമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രി കടന്നുപോയശേഷമായിരുന്നു പോലീസ് നടപടി. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ കേസന്വേഷണത്തിൽ ഇടപെടില്ല. പക്ഷേ, കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ല.
Content Highlights: SIT report findings do not confirm ADGP altered the original police report., Action taken against police officers based on identified lapses., Ramesh Chennithala emphasizes non-interference in the investigation process., Government commitment to ensure culprits are brought to justice.
Published: 01 Jun 2026, 07:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented