തിരുവനന്തപുരം: ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വേണമെന്ന പരാമർശത്തിൽ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിശ്വാസിയായ എംഎൽഎ വേണമെന്നല്ലേ പറഞ്ഞുള്ളൂ. അതെങ്ങനെയാണ് വർഗീയതയോ വെറുപ്പുളവാക്കുന്ന പ്രസംഗമോ ആകുന്നതെന്നും അദ്ദേഹം ചോദിച്ചു. കെ.എം ഷാജി മതമാണ് മതമാണ് എന്ന് പറയുന്നതാണ് തെറ്റെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
ഈ പരാമർശത്തിന്റെ പേരിൽ ഗോപാലകൃഷ്ണനെതിരേ വിദ്വേഷപ്രസംഗത്തിന് കേസെടുത്തതിനെ രാജീവ് ചന്ദ്രശേഖർ ചോദ്യംചെയ്തു. ക്ഷേത്രഭരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഉന്നയിച്ച ഇത്തരം ആവശ്യങ്ങൾ എങ്ങനെ വർഗീയാകുമെന്നും അദ്ദേഹം ചോദിച്ചു. വത്തിക്കാനിൽ മറ്റൊരു മതസ്ഥന് ജനപ്രതിനിധിയാകാൻ കഴിയുമോ, അല്ലെങ്കിൽ മക്കയിൽ ഒരു ഹിന്ദുവിന് ജനപ്രതിനിധിയാകാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയിലെ പ്രശ്‌നങ്ങളും ഗുരുവായൂരിലെ ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി, അവിടെ ഒരു വിശ്വാസിയായ എംഎൽഎ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഒരു സ്ഥാനാർഥി എന്ന നിലയിൽ ബി. ഗോപാലകൃഷ്ണൻ ഉന്നയിച്ച ചോദ്യത്തിൽ തെറ്റില്ലെന്നും ഇത്തരം കാര്യങ്ങളോട് സമൂഹം ഇത്രയധികം അസഹിഷ്ണുത കാണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂരിൽ ഇടത്, വലത് മുന്നണികൾക്ക് ഹിന്ദു സ്ഥാനാർഥിയില്ലെന്ന ബി. ഗോപാലകൃഷ്ണന്റെ വിവാദ പരാമർശത്തിൽ ഗുരുവായൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: Rajeev Chandrasekhar justifies B. Gopalakrishnan's call for a Hindu MLA in Guruvayur., Questions the hate speech case filed against Gopalakrishnan., Compares religious representation in Guruvayur to international religious sites., Highlights concerns over temple administration and fund management.
Published: 23 Mar 2026, 01:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented