പാലക്കാട്: രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽനിന്ന് ശനിയാഴ്ച രാത്രി 12.30-ഓടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
ബലാത്സംഗവും ഗർഭച്ഛിദ്രത്തിനുള്ള പ്രേരണയുമുൾപ്പെടെ ആരോപിച്ച് ഒരു യുവതി നൽകിയ പുതിയ പരാതിയിലാണ് പോലീസ് നടപടി എന്നാണ് വിവരം. ഇ-മെയിൽ വഴിയാണ് പുതിയ പരാതി ലഭിച്ചതെന്നും യുവതിയുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തിയെന്നുമാണ് അറിയുന്നത്.
ഹോട്ടൽമുറിയിൽ പേഴ്സണൽ സ്റ്റാഫ് കൂടെയില്ലാത്ത സമയത്താണ് ഷൊർണൂർ ഡിവൈഎസ്പി ഉൾപ്പെടെയുള്ള പ്രത്യേക പോലീസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടൽ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതിന് ശേഷമായിരുന്നു പോലീസിന്റെ നടപടി. തിരുവനന്തപുരത്തേക്കാണ് രാഹുലിനെ കൊണ്ടുപോകുന്നത് എന്നാണ് സൂചന.
രണ്ടുദിവസമായി രാഹുൽ പാലക്കാട്ടുണ്ട്.ക്ഷേത്രച്ചടങ്ങുകളിലുൾപ്പെടെ പങ്കെടുത്തിരുന്നു. രാഹുൽ താമസിച്ചിരുന്ന റൂം നമ്പർ 2002 പോലീസ് സീൽചെയ്തു. കഴിഞ്ഞദിവസമാണ് രാഹുൽ ഇവിടെ മുറിയെടുത്തത്.
അതേസമയം, പുതിയ പരാതിയോടെ നിലവിൽ രാഹുലിനെതിരേ സമാനമായ മൂന്ന് കേസുകളാണുള്ളത്. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യവും ലഭിച്ചു. കേസുകൾക്ക് പിന്നാലെ രാഹുലിനെ കോൺഗ്രസ് പുറത്താക്കി.
Content Highlights: Congress MLA Rahul Mankootathil apprehended by police in Palakkad in connection with a new case. More details awaited.
Published: 11 Jan 2026, 01:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented