
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന് ബെംഗളൂരുവിൽ സഹായം ഒരുക്കിയവരിൽ രാഷ്ട്രീയ ബന്ധമുള്ള മലയാളി അഭിഭാഷകയും. നിയമോപദേശം തേടി എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് അഭിഭാഷക സഹായം നൽകിയെന്നും ആഡംബര റിസോർട്ടുകളിൽ ഒളിവിൽ കഴിയാൻ കർണാടകയിലെ രാഷ്ട്രീയ ബന്ധങ്ങൾ രാഹുലിന് സഹായകരമായി എന്നുമാണ് വിവരം. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും രണ്ട് മണിക്കൂർ മുൻപ് രാഹുൽ മുങ്ങി.
രാഹുലിന് സഹായമൊരുക്കുന്നതിൽ കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണെന്ന് നേരത്തേ തന്നെ അഭ്യൂഹം പരന്നിരുന്നു. രാഹുലിനു വാഹനം എത്തിച്ചുനൽകുന്നതും യാത്രയ്ക്കുള്ള വഴികൾ കണ്ടെത്തുന്നതും ബെംഗളൂരുവിലെ കോൺഗ്രസ് ബന്ധമുള്ള റിയൽ എസ്റ്റേറ്റ് വ്യവസായികളായ ചിലരാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം.
രാഹുൽ, കർണാടക-തമിഴ്നാട് അതിർത്തിയിയായ ബാഗലൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് രാഹുൽ എവിടേക്കുപോയി എന്നതിൽ അന്വേഷണ സംഘത്തിന് വ്യക്തത ഇല്ല. അന്വേഷണ സംഘം ബാംഗ്ലൂരിൽ തുടരുന്നുണ്ട്.
Content Highlights: Political lawyer aided Rahul Mamkootathil`s escape in Bengaluru. Congress leaders reportedly involved in hiding him in luxury resorts
Published: 05 Dec 2025, 10:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented