കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന് പിന്നാലെ അദ്ദേഹത്തിന്റെ പിതാവും ഉളിവില്‍. ഷുഹൈബിന്റെ കൊടുവള്ളിയിലെ വീട്ടില്‍ എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പിതാവിനെ കാണാന്‍ കഴിഞ്ഞില്ല.
അടച്ചിട്ട നിലയിലാണ് ഷുഹൈബിന്റെ വീട്. ഷുഹൈബിനെ കണ്ടെത്താനുള്ള നീക്കം പോലീസ് ഊര്‍ജ്ജിതമാക്കിയതിനിടെയാണ് പിതാവും ഒളിവില്‍ പോയിരിക്കുന്നത്. മാതാവ് മറ്റൊരു വീട്ടിലേക്ക് താമസം മാറിയതായും വിവരം ഉണ്ട്. ഷുഹൈബിന്റെ പിതാവില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് അന്വേഷണം സംഘം വീട്ടില്‍ എത്തിയത്. വീട്ടില്‍ നിന്നും മടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാനും ഇതുവരെ സാധിച്ചിട്ടില്ല.
ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇന്ന് മുന്‍കൂര്‍ ജാമ്യേപക്ഷയുമായി ഷുഹൈബിന്റെ അഭിഭാഷകന് ഹൈക്കോടതിയെ സമീപിക്കും എന്നാണ് വിവരം. എംഎസ് സൊല്യൂഷന്‍സിലെ രണ്ട് ജീവനക്കാര്‍ക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയെങ്കിലും അവരും ഇത് വരെ ഹാജരായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള നീക്കവും നടക്കുന്നുണ്ട്.
Content Highlights: question paper leak case-father of shuhaib-owner of MS Solutions is also absconding
Published: 10 Jan 2025, 12:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented