തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച. തെരുവുനായുടെ ആക്രമണത്തില്‍ പത്ത് മാനുകള്‍ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. മൃഗശാലയുടെ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനങ്ങള്‍ സൂചിപ്പിക്കുന്നത്.
സംഭവത്തില്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലേക്ക് തിരിച്ചു.
കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയായ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം.
Content Highlights: Tragic incident at Puthur Zoological Park: stray dogs attack kills 10 deer in their enclosure. Security lapse suspected. Investigation underway.
Published: 11 Nov 2025, 01:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented