കോഴിക്കോട്: ശാന്തനോര്‍മ നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് നടന്‍ ഹരീഷ് പേരടിയെ വിലക്കിയതില്‍ വിശദീകരണവുമായി പുരോഗമന കലാസാഹിത്യ സംഘം. മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും എതിരായ വിമര്‍ശനം അതിരുകടന്ന് അധിക്ഷേപമായി മാറിയതിനാലാണ് ഹരീഷ് പേരടിയെ ഒഴിവാക്കിയതെന്ന് പു.ക.സ. ജില്ലാ സെക്രട്ടറി യു. ഹേമന്ത് കുമാര്‍ കോഴിക്കോട്ട് പറഞ്ഞു. 

To advertise here,

വലതുപക്ഷ ഗൂഢാലോചനക്ക് ഒപ്പം നില്‍ക്കുന്ന തരത്തില്‍ ഹരീഷ് പേരടി പ്രതികരിച്ചു. അശ്ലീലമായ ഭാഷയിലാണ് ഫേസ്ബുക്കിലൂടെ ഹരീഷ് പിഷാരടി പ്രതികരിച്ചതെന്നും പു.ക.സ ആരോപിക്കുന്നു. ഹരീഷ് പേരടിയെന്ന കലാകാരനെ ബഹുമാനിക്കുന്നുണ്ട്. അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കിയത്തില്‍ പിഴവുപറ്റി, അതില്‍ ഖേദമുണ്ടെന്നും പുകസ പറഞ്ഞു. 

കറുത്ത മാസ്‌ക് വിഷയത്തിലടക്കം മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പരിഹസിച്ച് ഹരീഷ് നടത്തിയ പ്രതികരണങ്ങളാണ് പു.ക.സയെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനായി കോയമ്പത്തൂരിലെ സിനിമാ ലൊക്കേഷനില്‍നിന്ന് അനുവാദം ചോദിച്ചു കോഴിക്കോട്ടേക്ക് വരുംവഴിയാണ്, പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് സംഘാടകര്‍ ഹരീഷിനെ അറിയിച്ചത്.