പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ കർഷകൻ വിൽക്കാനായി ട്രക്കിൽ സൂക്ഷിച്ചിരുന്ന 400 കിലോഗ്രാം തക്കാളി മോഷണംപോയി. പിംപാർഖേഡ് ഗ്രാമത്തിൽനിന്നുള്ള കർഷകനായ അരുൺ ധോമിന്റെ തക്കാളിയാണ് മോഷണംപോയത്. കഴിഞ്ഞ 17-നാണ് സംഭവം നടന്നത്. ഷിരൂർ പോലീസ് സ്റ്റേഷനിൽ കർഷകൻ മോഷണത്തെക്കുറിച്ച് പരാതിനൽകിയിട്ടുണ്ട്.
ട്രക്കിൽ 20 പെട്ടി തക്കാളി ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. രാത്രി 11-ന് നോക്കിയപ്പോൾ പെട്ടികൾ വണ്ടിയിൽ ഉണ്ടായിരുന്നതായി കർഷകൻപറയുന്നു. പിറ്റേന്ന് രാവിലെ ആറിന് വാഹനത്തിൽ പെട്ടികൾകണ്ടില്ല. സമീപ പ്രദേശങ്ങളിൽ തിരച്ചിൽനടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറഞ്ഞു.
16-ന് വൈകുന്നേരത്തോടെയാണ് ധോമിന്റെ കുടുംബം തക്കാളി വിളവെടുത്തത്. അടുത്തദിവസം അതിരാവിലെ മാർക്കറ്റിലേക്ക് കൊണ്ടുപോകുന്നതിനായി പെട്ടികൾ ട്രക്കിൽനിറച്ച് വീട്ടിലേക്ക് കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Pune Maharashtra 400 kg tomatoes stolen Arun Dhome Pimparkhed Shirur tehsil
Published: 21 Jul 2023, 05:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented