
പുനലൂർ: ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പുനലൂരിൽ മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞുവീണ് അപകടത്തിൽ ഒരാൾ മരിച്ചു. ലോറിക്കുള്ളിൽ കുടുങ്ങിയ വൻമള സ്വദേശി അയ്യത്ത് പുത്തൻ വീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ നെല്ലിപ്പള്ളി പെട്രോൾ പമ്പിന് പിൻഭാഗത്തായി പ്രവർത്തിച്ചുവന്ന സർവീസ് സ്റ്റേഷൻ കെട്ടിടവും തൊട്ടുചേർന്ന മതിലുമാണ് നിലം പൊത്തിയത്. ചൊവ്വാഴ്ച ഉച്ചമുതൽ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് വൈകുന്നേരം അപകടമുണ്ടായത്. കൂറ്റൻ കോൺക്രീറ്റ് മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞുവീഴുകയായിരുന്നു.
ലോറിയും സ്കൂൾ ബസ്സും സ്കൂട്ടറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉള്ളിൽ പെട്ടതായി സംശയിക്കുന്നു. കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര വാഹനങ്ങൾക്ക് മുകളിൽ പതിച്ച നിലയിലാണ്. കൂറ്റൻ മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ എത്തിച്ചാണ് കോൺക്രീറ്റ് പാളികൾ നീക്കിയത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തേ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ച് ഷിജുവിന്റെ മൃതദേഹം പുറത്തെടുത്തത്.
Content Highlights: A concrete wall and service station building collapsed in Punalur., Incident triggered by heavy rainfall and strong winds on Tuesday afternoon., One person is suspected to be trapped inside a lorry under the debris., A school bus is also feared to be buried under the collapsed structure., Fire and Rescue Services are currently conducting active rescue operations.
Published: 12 May 2026, 07:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented