
ചെങ്ങന്നൂർ: രാഷ്ട്രീയഭേദമെന്യേ എല്ലാവരോടും സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന പി.എസ്. ശ്രീധരൻപിള്ള പൊതുപ്രവർത്തകർക്ക് അനുകരണീയ മാതൃകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുടെ കുടുംബം വെൺമണി മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിക്ക് ഗ്രന്ഥശേഖരം നൽകുന്നതിന്റെയും അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനത്തിന്റെയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
ശ്രീധരൻപിള്ള നല്ല മനസ്സുള്ള രാഷ്ട്രീയനേതാവും ഭരണാധികാരിയുമാണ്. ഗോവയിലെ മുഴുവൻ ജനങ്ങൾക്കും പ്രിയങ്കരനായിരുന്നു. കിട്ടിയ അലവൻസിൽനിന്ന് ഗോവയിലെ പാവപ്പെട്ട ജനങ്ങൾക്ക് സഹായം നൽകിയ ആദ്യ ഗവർണർ ശ്രീധരൻപിള്ളയാണ്. അടിയുറച്ച ബി.ജെ.പി. നേതാവാണെങ്കിലും എല്ലാവരോടും അദ്ദേഹത്തിനു സ്നേഹമാണ്. കോഴിക്കോട് ഡി.സി.സി.കെട്ടിടത്തിനെതിരേ കോടതിവിധിയുണ്ടായപ്പോൾ എല്ലാവരെയും വിളിച്ചുകൂട്ടി പ്രശ്നം പരിഹരിക്കാൻ അദ്ദേഹം മുന്നോട്ടുവന്നു. താൻ കെ.പി.സി.സി. പ്രസിഡന്റായിരിക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിദ്ധീകരണവിഭാഗം പുസ്തകമെഴുതാൻ ശ്രീധരൻപിള്ളയെ ചുമതലപ്പെടുത്തിയത് വിവാദമായിരുന്നു. എന്നാൽ, പ്രസിദ്ധീകരിച്ച അന്നുതന്നെ പുസ്തകം വിറ്റുതീർന്നു. കെ.പി.സി.സി. പ്രസിഡന്റുസ്ഥാനം ഒഴിഞ്ഞതിനാൽ തനിക്കു പിന്നീട് രണ്ടാമത്തെ എഡിഷൻ ഇറക്കാൻ കഴിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു.
ജനാധിപത്യം സർഗാത്മകമാകണമെന്നും രാഷ്ട്രീയത്തിൽ നെഗറ്റീവിസത്തിന് സ്ഥാനമില്ലെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. അമ്മ പി. ഭവാനിയമ്മയ്ക്കുള്ള 95-ാം ജന്മദിനസമർപ്പണമായി ശ്രീധരൻപിള്ളയുടെ ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലൂടെ (യാത്രാവിവരണം), മൃദുരവങ്ങൾ (കവിതാസമാഹാരം) എന്നീ പുസ്തകങ്ങളാണു പ്രകാശനം ചെയ്തത്. പി.എസ്. ശ്രീധരൻപിള്ളയും സഹോദരങ്ങളും പഠിച്ച വെൺമണി മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിന് അച്ഛൻ വി.ജി. സുകുമാരൻനായരുടെ ഓർമ്മയ്ക്കായാണ് ഗ്രന്ഥശേഖരം കൈമാറിയത്. മാർത്തോമ്മ സഭ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷനായി. സജി ചെറിയാൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.
മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ചെങ്ങന്നൂർ എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപ്പണിക്കർ, വെൺമണി പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ്, മാർത്തോമ്മ സഭാ സെക്രട്ടറി ഫാ. എബി ടി. മാമൻ, പാറയ്ക്കൽ ശ്രീനാരായണ തീർഥാടനക്ഷേത്രം പ്രസിഡന്റ് കെ.എൻ. ഭദ്രൻ, രവി ഡി.സി., എൻ.ഇ. മനോഹരൻ, ജോൺ ജോസഫ്, ഡോ. എം. യോഗേഷ്, ഷീബാ ഉമ്മൻ, പി.എസ്. ബാലകൃഷ്ണൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: Ramesh Chennithala highlights P.S. Sreedharan Pillai's cross-party friendship and political integrity., P.S. Sreedharan Pillai donated a book collection to Venmani Mar Thoma Higher Secondary School., Two books, 'Dakshinendiyan Kshethrangaliloode' and 'Mruduravangal', were launched., The event honored the 95th birthday of P.S. Sreedharan Pillai's mother, P. Bhavaniyamma., Key political and community figures attended the event in Chengannur.
Published: 28 Jun 2026, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented