പാലക്കാട്: സ്വകാര്യ ബസുടമാപ്രതിനിധികളുമായി തിങ്കളാഴ്ച മോട്ടോർവാഹനവകുപ്പ് അധികൃതർ നടത്തിയ ചർച്ചകളിൽ തീരുമാനമായില്ല. ചൊവ്വാഴ്ച ഒരു ദിവസത്തെ സൂചനാ പണിമുടക്ക് നടത്തുമെന്ന് സംയുക്ത ബസുടമാസമിതി ജനറൽ കൺവീനർ ടി. ഗോപിനാഥൻ അറിയിച്ചു. 15-നകം വീണ്ടും ചർച്ച നടത്താമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തീരുമാനമാവുന്നില്ലെങ്കിൽ 22-ന് അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും ­ഭാരവാഹികൾ പറഞ്ഞു.

To advertise here,

ദേശീയ പണിമുടക്ക്‌ ഇന്ന് അർധരാത്രിമുതൽ

കൊച്ചി: കേന്ദ്രസർക്കാരിന്റെ തൊഴിലാളിനയങ്ങൾക്കെതിരേ സംയുക്ത ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച ദേശീയ പണിമുടക്ക്‌ നടത്തും. ചൊവ്വാഴ്ച രാത്രി 12 മുതൽ ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്‌. ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരിവിൽപ്പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പണിമുടക്ക്‌.