ചേർപ്പ്: സ്വകാര്യ ബസ്, ബൈക്ക് യാത്രികന്റെ ശരീരത്തിലേക്ക് ചെളി തെറിപ്പിച്ചതിനെത്തുടർന്ന് ബൈക്ക് യാത്രികനും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞു. തർക്കമായതിനെത്തുടർന്ന് ചേർപ്പ് പോലീസ് ബസ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് 1000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ കരുവന്നൂർ രാജ കമ്പനി സ്റ്റോപ്പിനു സമീപമാണ് സംഭവം. വെള്ളാങ്ങല്ലൂർ സ്വദേശി അബ്ദുൾജബ്ബാർ എന്നയാൾ ചൊവ്വൂരിലേക്ക് വരുന്നതിനിടെ ചെറിയപാലത്തിനും രാജ സ്റ്റോപ്പിനും ഇടയ്ക്ക് എത്തിയപ്പോൾ പിറകിൽ വന്നിരുന്ന എം.എസ്. മേനോൻ ബസ് കുഴിയിൽ ചാടി ഇയാളുടെ ദേഹത്ത് ചെളി തെറിപ്പിച്ച് കടന്നുപോയി.
വെള്ളവസ്ത്രം ധരിച്ചിരുന്ന ജബ്ബാറിന്റെ യാത്ര തടസ്സപ്പെട്ടു. തുടർന്ന് ഇയാൾ ബസ് പിന്തുടർന്ന് രാജ കമ്പനി സ്റ്റോപ്പിൽ ബസിനു മുന്നിൽ ബൈക്കുവെച്ച് തടഞ്ഞു. ഇത് തർക്കത്തിനിടയാക്കി.
നാട്ടുകാരും വിഷയത്തിൽ ഇടപെട്ടു. ബൈക്ക് യാത്രികന് നഷ്ടപരിഹാരമായി 1000 രൂപ നൽകാൻ ആവശ്യപ്പെട്ടു. ഇത് ബസ് ജീവനക്കാർ അംഗീകരിക്കാതായതോടെ പോലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ബസുകാരിൽനിന്ന് പിഴ ഈടാക്കുകയും ചെയ്തു.
Content Highlights: private bus fined for careless driving
Published: 06 Oct 2024, 08:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented