ന്യൂഡൽഹി: കോണാട്ട് പ്ലേസിൽ തിരംഗ മാർച്ചിനായി പുറപ്പെട്ട സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. വൈകുന്നേരം അഞ്ചു മണിക്ക് കോണാട്ട് പ്ലേസിൽ തിരംഗ മാർച്ച് നടക്കുമെന്നും അഞ്ചുപേരിൽ താഴെയുള്ള സംഘങ്ങളായി കോണാട്ട് പ്ലേസിലേക്ക് പോകാനും സി.ജെ.പി. ആഹ്വാനം ചെയ്തിരുന്നു. മാർച്ചിനായി ദിപ്കെ വീട്ടിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഞാൻ നിയമം ലംഘിച്ചിട്ടില്ല. എങ്ങനെയാണ് എന്നെ കസ്റ്റഡിയിൽ എടുക്കാനാകുന്നത്? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നത്?- ഡൽഹി പോലീസിനോട് ദിപ്കെ ചോദിച്ചു. എന്നാൽ പ്രതിരോധമെന്നോണമാണ് നടപടി എന്നായിരുന്നു ഡൽഹി പോലീസിന്റെ മറുപടി.
അതേസമയം, ദേശീയ പതാകയേന്തി സി.ജെ.പി. പ്രവർത്തകരും ഇടതു വിദ്യാർഥി സംഘടനകളും കോണാട്ട് പ്ലേസിലേക്ക് മാർച്ച് ആരംഭിച്ചിട്ടുണ്ട്. ദേശീയ പതാക ഉയർത്തുന്നത് കുറ്റകൃത്യമല്ലെന്ന് സി.ജെ.പി. എക്സിൽ കുറിച്ചു. വൻ സുരക്ഷയാണ് പ്രദേശത്ത്. ഐസ പ്രസിഡന്റ് നേഹാ ബോറയുടെ നേതൃത്വത്തിൽ ഐസ പ്രവർത്തകർ മണ്ഡിഹൗസിൽനിന്ന് കൊണാട്ട് പ്ലേസിലേക്ക് നീങ്ങുകയാണ്.
Content Highlights: Dipke was taken into custody by Delhi Police immediately after leaving home for the Tiranga march., The CJP had called for a march in groups of under five people at Connaught Place., Dipke questioned the legal basis of the detention, while police cited preventative measures., CJP workers began the march carrying national flags amidst heavy security.
Published: 16 Oct 2026, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented