കൊല്ലം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്‌ക്കെതിരെ കൊല്ലത്ത് പോസ്റ്ററുകള്‍. 
  
"പെയ്‌മെന്റ് റാണി ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക",  "ബിജെപി ഏജന്റായ ബിന്ദു കൃഷ്ണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രു" എന്നിങ്ങനെയെഴുതിയ പോസ്റ്ററുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. സേവ് കോണ്‍ഗ്രസ്സ് കൊല്ലം എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

To advertise here,

കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകരാണ് ഈ പോസ്റ്ററുകള്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഘടക കക്ഷിയായ ആര്‍എസ്പിയുടെ ഓഫീസിന് മുന്നിലും ഡിസിസി ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകള്‍ പതിച്ചത്. 

കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ നേതൃത്വമാറ്റം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. കൊല്ലത്ത് ഐ ഗ്രൂപ്പിലെ പടലപ്പിണക്കമാണ്  പോസ്റ്റര്‍ യുദ്ധത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Content Highlight:  Poster againts KPCC President Bindu krishna