പൊൻകുന്നം(കോട്ടയം): സബ് ജയിലിൽ രണ്ടുപ്രതികൾ തമ്മിലുള്ള പ്രശ്‌നത്തിൽ ഇടപെട്ട അസി.പ്രിസൺ ഓഫീസർക്ക് പരിക്ക്.

To advertise here,

പൊൻകുന്നം സബ്ജയിലിലെ ഉദ്യോഗസ്ഥൻ കൊട്ടാരക്കര സ്വദേശി എസ്.സുമേഷിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കാലിൽ സംഭവത്തിലുൾപ്പെട്ട പ്രതികളിലൊരാൾ ചവിട്ടിയതിനെ തുടർന്ന് വിരലിന് പൊട്ടലുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിടിച്ചുപറിക്കേസിൽ റിമാൻഡിലായ കാഞ്ഞിരപ്പള്ളി സ്വദേശി ബ്ലസൺ തിങ്കളാഴ്ച രാവിലെ സഹതടവുകാരൻ ഷാജിയുടെ കണ്ണിൽ ഇടിച്ചുപരിക്കേൽപ്പിച്ചു. ബഹളം കേട്ടെത്തിയ സുമേഷ്, ബ്ലസണെ പിടിച്ചപ്പോൾ പാദത്തിൽ ചവിട്ടുകയായിരുന്നു.