മാരാരിക്കുളം (ആലപ്പുഴ): എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചു. 

To advertise here,

ചേര്‍ത്തല കളവംകോട് സ്വദേശിക്കെതിരെയാണ് പരാതി. കായംകുളം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് വി. ചന്ദ്രദാസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ചേര്‍ത്തല ഡിവൈ.എസ്പിക്കാണ് പരാതി സമര്‍പ്പിച്ചത്. ഈ പരാതി ചേര്‍ത്തല പോലീസിന് കൈമാറുകയായിരുന്നു.