ന്യൂഡല്‍ഹി: കോവിഡ് കാലമാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പൊന്നാടയണിയിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പൊന്നാടയണിയിക്കാന്‍ അനുവാദം ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

To advertise here,

''താങ്കള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ പൊന്നാട നല്‍കാന്‍ എല്ലാ അവകാശവുമുണ്ട്'' -പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പൊന്നാട അണിയിക്കുമ്പോള്‍ ഫോട്ടോ എടുക്കാന്‍ അദ്ദേഹം ഔദ്യോഗിക ഫോട്ടോഗ്രാഫറോട് പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്തു.

 ''രാഷ്ട്രീയം വേറെയാണെങ്കിലും വികസനവിഷയവുമായി അതൊരിക്കലും കൂട്ടിക്കുഴയ്ക്കില്ല. കേരളത്തിന്റെ വികസനം എന്റെ സ്വപ്നംകൂടിയാണ്. അതുകൊണ്ട് കേരളത്തിന്റെ പദ്ധതികളിലും വികസന വിഷയങ്ങളിലും ആശങ്കവേണ്ടാ.'' -പ്രധാനമന്ത്രി പറഞ്ഞു.