
കൊപ്പം പുലാശ്ശേരിയിൽ മിനിലോറിയിൽ കൊണ്ടു പോകുകയായിരുന്ന ജിഐ പൈപ്പുകൾ മുന്നിൽ പോകുകയായിരുന്ന കാറിൽ തുളച്ചുകയറിയപ്പോൾ
കൊപ്പം: കൊപ്പം പുലാശ്ശേരിയില്‍ മിനിലോറിയില്‍ കൊണ്ടുപോകുകയായിരുന്നു ജിഐ പൈപ്പുകള്‍, മുന്പില് പോകുകയായിരുന്ന കാറില്‍ തുളച്ചുകയറി അപകടം. ആളപായമില്ല. കാറിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. കൊപ്പം-വളാഞ്ചേരി പാതയിലെ പുലാശ്ശേരി ഇറക്കത്തില്‍ വ്യാഴാഴ്ച രാവിലെ 11.30-നാണ് സംഭവം.
കോയമ്പത്തൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് നിര്‍ത്തി. ഈ സമയം കാറും കാറിന്റെ പിറകില്‍ വന്ന മിനിലോറിയും ബ്രേക്ക് ചെയ്തു. ലോറിയിലുണ്ടായിരുന്ന പൈപ്പുകള്‍ മുന്നോട്ട് നിരങ്ങിവന്ന് കാറില്‍ തുളച്ചുകയറുകയായിരുന്നു. കാറിന്റെ പിറക് വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
Content Highlights: GI pipes on a minilorry pierced a car on the Kozhippara-Valanchery road after the vehicle ahead braked suddenly. Thankfully, no one was injured, but car windows were shattered
Published: 10 Oct 2025, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented