തിരുവനന്തപുരം: സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്ഐയും ഡിവൈഎഫ്ഐയും. മിക്കയിടങ്ങളിലും പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പലയിടത്തും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. എം.ജി. റോഡിൽ എസ്.എഫ്.ഐ. പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
കണ്ണൂരിൽ നടന്നപ്രതിഷേധത്തിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പയ്യന്നൂരിൽ വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച ഫ്ലക്സുകളും ബോർഡുകളും പ്രതിഷേധക്കാർ നശിപ്പിച്ചു. തൃശ്ശൂരിൽ നടന്ന എസ്എഫ്ഐ മാർച്ചിലും സംഘർഷമുണ്ടായി.
കഴിഞ്ഞദിവസം യൂണിവേഴ്സിറ്റി കോളേജിൽ നടത്തിയ പോലീസ് നടപടിക്ക് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും പ്രതിഷേധം സംഘടിപ്പിച്ചത്.
Content Highlights: SFI and DYFI organized statewide protests in Kerala following police action at University College., Protests turned violent in several areas, with police deploying water cannons., Clashes and scuffles between protesters and police reported in Kannur and during the Secretariat march., Congress flex boards and banners were vandalized in Payyanur by protesters.
Published: 01 Oct 2026, 07:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented