കോട്ടയം: പെരുവയിൽ പത്രവിതരണത്തിന് പോയ മാതൃഭൂമി ഏജന്റിന് റോഡരികിൽ നിർത്തിയിട്ടിരുന്ന തടികയറ്റിയ ലോറിയിലിടിച്ച് ഗുരുതര പരിക്ക്. കീഴൂർ അമ്പലത്തുംകാലായിൽ അനോഷ് മാത്യു (28) ആണ് അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നു.
റോഡിൽ ഒരു സുരക്ഷാ മുന്നറിയിപ്പുമില്ലാതെ നിർത്തിയിട്ടിരുന്ന ലോറിയിൽനിന്ന് പുറത്തേക്ക് തള്ളി നിൽക്കുകയായിരുന്ന തടിയിൽ ബൈക്കിടിച്ചാണ് അപകടം. പുലർച്ചെയുള്ള ഇരുട്ടിൽ ഇത് തിരിച്ചറിയാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമായത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞു. അനോഷിന്റെ ഇടത് ചെവിയുടെ ഒരു ഭാഗം തെറിച്ചുപോയി. ഇരുകൈകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇടത് കൈയ്യുടെ പൊട്ടൽ ഗുരുതരമാണ്.
Published: 29 Sept 2026, 05:18 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented