കൊല്ലം: എസ്.എഫ്.ഐ. മാർച്ചിനിടെ പ്രവർത്തകൻ നശിപ്പിച്ച കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സിന് പകരം യൂത്ത് കോൺഗ്രസിന്റെ ഫ്ലക്സ്. എസ്.എഫ്.ഐക്കാർ തകർത്ത കോടിയേരിയുടെ ചരമവാർഷിക ഫ്ലക്സ് യൂത്ത് കോൺഗ്രസുകാർ പുനഃസ്ഥാപിച്ചുവെന്ന അടിക്കുറിപ്പോടെയാണ് യൂത്ത് കോൺഗ്രസിന്റെ പുതിയൊരു ഫ്ലക്സ് പ്രദേശത്ത് സ്ഥാപിച്ചത്.
അതേസമയം, എസ്.എഫ്.ഐ. പ്രതിഷേധത്തിനിടെ നശിപ്പിച്ച കോടിയേരിയുടെ ഫ്ലക്സിന് പകരമായി പുതിയൊരു ഫ്ലക്സ് എസ്.എഫ്.ഐ. പ്രവർത്തകർ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എസ്.എഫ്.ഐയുടെ പേരിൽ അതേ സ്ഥലത്തുതന്നെയാണ് ഫ്ലക്സ് സ്ഥാപിച്ചത്. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് നേതാവ് കുരുവിള ജോസഫിന്റെ നേതൃത്വത്തിൽ പുതിയൊരു ഫ്ലക്സ് കൂടി സ്ഥാപിച്ചത്.
Content Highlights: SFI activists vandalized a Kodiyeri Balakrishnan memorial flex during a march in Kollam., Youth Congress retaliated by setting up a new flex board with the note that they restored it., SFI also later re-installed their own flex at the same spot., The Youth Congress action was led by leader Kunju Kuruvila Joseph.
Published: 01 Oct 2026, 07:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented