
പാലക്കാട്: യാത്രയ്ക്കിടെ പരിഭ്രാന്തി പരത്തി ചരക്ക് തീവണ്ടിയിലെ പെട്രോൾ ചോർച്ച. ശനിയാഴ്ച രാവിലെ 11.30 ഓടെ കഞ്ചിക്കോട് ഭാഗത്ത് റെയിൽവേ ട്രാക്കിലാണ് സംഭവം. എഴുപതിനായിരം ലിറ്റർ ശേഷിയുള്ള 50 ടാങ്കർ പെട്രോളുമായി എറണാകുളം ഇരുമ്പനത്തു നിന്നും ബെംഗളൂരു ദേവനഗുഡിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലെ 13-ാം നമ്പർ ടാങ്കറിലാണ് പെട്രോൾ ചോർച്ചയുണ്ടായത്.
ഇതേത്തുടർന്ന് എൻജിൻ ഡ്രൈവർ ഉടൻ ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് കഞ്ചിക്കോട് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. പാലക്കാട് റെയിൽവേ സ്റ്റേഷൻ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ സ്ഥലത്തെത്തി ചോർച്ച അടച്ച ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചു. സംഭവത്തെത്തുടർന്ന് ട്രാക്കിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
Content Highlights: petrol leaked goods train palakkad
Published: 28 Sept 2024, 02:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented