കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിയ്ക്കെതിരെ നടപടി ആശ്യപ്പെട്ട് വടകര കണ്ട്രോള് റൂം ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ്. ഷാഫി പറമ്പില്‍ തന്നെ മാധ്യങ്ങളിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് എംപിയ്ക്കെതിരെ നടപടിക്ക് അനുമതി തേടിയിരിക്കുന്നത്. അഭിലാഷ് ഡേവിഡിനെതിരെ ഷാഫി നല്കിയ പരാതിയില്‍ അന്വേഷണത്തില്‍ മെല്ലെപോക്ക് തുടരുന്നതിനിടെയാണ് നടപടിക്ക് അനുമതി തേടി അഭിലാഷ് ഡേവിഡ് അപേക്ഷ നല്‍കിയിരിക്കുന്നത്.
അഭിലാഷ് ഡേവിഡിനെതിരെ പരാതി നല്കി ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം ആരംഭിച്ചിട്ടില്ല. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് നാളെ വടകര ഡിവൈഎസ്പിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്താനാണ് തീരുമാനം. മാര്‍ച്ച് നടത്താനുള്ള നടപടിക്ക് അനുമതി തേടിയുള്ള അപേക്ഷ സമര്‍പ്പിച്ചത് കോഴിക്കോട് റൂറല്‍ എസ് പി കെ.ഇ ബൈജുവിനാണ്. എസ്പി കെ.ഇ ബൈജു അപേക്ഷ ഡിജിപിക്ക്കൈമാറിയിരിക്കുകയാണ്
Content Highlights: Police inspector seeks action against Shafi Parambil MP, alleging defamation. Youth Congress plans protest march over investigation delays.
Published: 29 Oct 2025, 12:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented