ആര്ജെവൈഡിയുടെ ലോക്ഭവന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. 12 വർഷമായി ഭരണവിരുദ്ധ വികാരം ശക്തമായി തന്നെ രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർജെവൈഡിയുടെ ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, ജനാധിപത്യം സംരക്ഷിക്കുക, വോട്ട് മോഷണം അവസാനിപ്പിക്കുക, തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആർജെവൈഡി ലോക് ഭവൻ മാർച്ച് നടത്തിയത്.
തിരഞ്ഞെടുപ്പ് കമ്മിഷനിലെ നിയമന രീതികൾ ബിജെപി അട്ടിമറിക്കുന്നു എന്ന് ആരോപിച്ച ശ്രേയാംസ് കുമാർ, ആരൊക്കെ വോട്ട് ചെയ്യണം എന്ന് ഭരണകൂടം തീരുമാനിക്കുന്ന സ്ഥിതിയാണെന്നും കുറ്റപ്പെടുത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ പരാതിയുമായി രംഗത്തെത്തുന്ന സാഹചര്യമാണ്. അട്ടിമറികളിലൂടെ തിരഞ്ഞെടുപ്പുകൾ വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: RJD State President MV Shreyams Kumar urged the Election Commission of India to function independently and criticized the central government during an RJYD protest march outside Lok Bhavan in Thiruvananthapuram.
Published: 26 Oct 2026, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented