പട്ടിക്കാട് (തൃശ്ശൂർ): മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ അജ്ഞാതൻ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 7.15-ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. സ്പീഡ് ട്രാക്കിൽ പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവറാണ് റോഡിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. തലയിലൂടെ വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു. വാഹനം നിർത്തി ഡ്രൈവർ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനം വീണുകിടന്നയാളുടെ ശരീരത്തിലൂടെ വീണ്ടും കയറിയിറങ്ങി. ഇദ്ദേഹത്തെ ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. പീച്ചി പോലീസും ഹൈവേ റിക്കവറി വിഭാഗവും 108 ആംബുലൻസും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകടം സംഭവിച്ചതെങ്ങനെയെന്ന് വ്യക്തമല്ല.

To advertise here,