കോട്ടയം: ഏറ്റുമാനൂരിൽനിന്ന് കൊട്ടാരക്കരയിലേക്ക് സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസിന് ടിക്കറ്റ് ബുക്കുചെയ്ത സർക്കാർ ജീവനക്കാരിക്കും എൻജിനീയറിങ് വിദ്യാർഥിനിയായ മകൾക്കും കിട്ടിയത് സാധാരണ ഫാസ്റ്റ് പാസഞ്ചർ ബസ്. തിരുവല്ലയിൽ യാത്ര അവസാനിപ്പിച്ച ആ ബസിൽനിന്ന് മറ്റൊരു ഫാസ്റ്റിൽ കയറ്റിയെങ്കിലും ടിക്കറ്റ് സൂപ്പർ ഫാസ്റ്റിനാണെന്ന കാരണത്താൽ ഇറക്കിവിട്ടുവെന്നും പരാതി. ഇതുസംബന്ധിച്ച മന്ത്രി ഗണേഷ്‌കുമാറിന് പരാതി നൽകി.
ഏറ്റുമാനൂർ കെഎസ്ആർടിസി സ്റ്റാന്റഡിൽ എത്തിയ ഇവർക്ക് പാലാ ഡിപ്പോയിൽനിന്നെത്തിയ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് യാത്ര അനുവദിച്ചത്. തിരുവല്ലയിൽ ട്രിപ്പ് നിർത്തിയ ബസിലെ കണ്ടക്ടർ മറ്റൊരു ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറ്റിവിട്ടെങ്കിലും, മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തുവന്ന യാത്രക്കാരെ ആ ബസിന്റെ കണ്ടക്ടർ യാത്ര തുടരാൻ അനുവദിച്ചില്ല. ടിക്കറ്റ് ബുക്ക് ചെയ്തവരുടെ രേഖകൾ തിരുവല്ലയിൽ യാത്ര അവസാനിപ്പിച്ച ബസിലെ കണ്ടക്ടർ തനിക്ക് നൽകിയില്ലെന്നും ഇവരുടെ ടിക്കറ്റ് സൂപ്പർഫാസ്റ്റ് ബസിലാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെ ആ ബസിൽനിന്നും ഇറക്കിവിട്ട യാത്രക്കാർക്ക് മറ്റൊരു സൂപ്പർഫാസ്റ്റ് ബസിൽ വീണ്ടും ടിക്കറ്റെടുത്ത് യാത്ര തുടരേണ്ടിവന്നു.
ആദ്യബസിലെ കണ്ടക്ടർ കൃത്യമായി ഇവർക്ക് മറ്റൊരു ബസിൽ യാത്രാസൗകര്യം ഒരുക്കിയില്ലെന്നും പിന്നീട് ഫോൺ വിളിച്ചിട്ട് എടുക്കാനുള്ള മര്യാദപോലും കാണിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. പാലാ ഡിപ്പോയിൽ വിളിച്ച് പരാതി പറഞ്ഞപ്പോൾ നിങ്ങൾ ഹെഡ് ഓഫീസിൽ പരാതിപ്പെടാനാണ് നിർദേശിച്ചത്.
Content Highlights: Passenger gets Normal Fast Passenger Instead of Swift Superfast
Published: 22 Oct 2025, 09:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented